വളർത്തു നായ്ക്കളെ നഷ്ടപ്പെട്ടു

ഇരിങ്ങാലക്കുട : വീട്ടിൽ വളർത്തിയിരുന്ന നായ്ക്കളെ നഷ്ടപ്പെട്ടു. വിശ്വനാഥപുരം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന നടുപ്പുരക്കൽ ശശികുമാറിന്റെ വീട്ടിൽ വളർത്തിയിരുന്ന ഡോബർമാനെയും മറ്റൊരു മുന്തിയ ഇനം നായയെയുമാണ് ഞായറാഴ്ച മുതൽ കാണാതായിരിക്കുന്നത്. ചങ്ങലയോടുകൂടിയാണ് നായ്ക്കളെ നഷ്ടപെട്ടിരിക്കുന്നത്.

ഒരു നായയെ ശശികുമാറിന്റെ ബന്ധുക്കൾ ദൂര യാത്ര പോയപ്പോൾ ഒരാഴ്ച മുൻപ് ഏൽപ്പിച്ചു പോയതാണ്. ഞായറാഴ്ച പുലർച്ചെ ക്ഷേത്ര ദർശനം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. ശശികുമാറും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. നായ്ക്കളെ കണ്ട് കിട്ടുന്നവർ 9947478876 എന്ന നമ്പറിൽ അറിയിക്കുക.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top