ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്‍റെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ഗവൺമെന്‍റ് വിദ്യാഭ്യാസ സ്ഥാപങ്ങളിൽ എസ് എസ് എൽ സി ക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടുന്നവർക്ക് നൽകി വരുന്ന ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്റെ പുരസ്ക്കാര വിതരണം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. എസ് എസ് എൽ സി ക്ക് ഫുൾ എ പ്ലസ് നേടിയ വി എം മേധക്ക് നഗരസഭ ചെയർ പേഴ്സൺ നിമ്മ്യ ഷിജുവും പ്ലസ് ടുവിന് സമ്മാനാർഹരായവർക്ക്  ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗീസും പുരസ്‌ക്കാരങ്ങൾ സമർപ്പിച്ചു. മികച്ച വിജയം കാഴ്ച വച്ച സ്കൂളിനുള്ള പുരസ്ക്കാരം പ്രസ് ക്ലബ് ഭാരവാഹികളിൽ നിന്ന് ഹെഡ്മിസ്ട്രസ് ടി വി രമണി എണീറ്റു വാങ്ങി. തുടർച്ചയായി 10-ാം വർഷമാണ് പ്രസ് ക്ലബ്ബിൽ ഈ പുരസ്‌ക്കാരങ്ങൾ വിതരണം ചെയുന്നത്.

പ്രസ് ക്ലബ് പ്രസിഡന്‍റ് കെ കെ ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. പ്ലസ് ടൂ പ്രിൻസിപ്പൽ പ്യാരിജ എം , വി എച്ച് എസ് സി പ്രിൻസിപ്പൽ ഹേന കെ ആർ, സ്റ്റാഫ് സെക്രട്ടറി അബ്‌ദുൾ ഹഖ് സി എസ് , പി ടി എ പ്രസിഡന്‍റ് ജോയ് കോനേങ്ങാടൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസ് ക്ലബ് സെക്രട്ടറി വി ആർ സുകുമാരൻ സ്വാഗതവും ഹെഡ്മിസ്ട്രസ് ടി വി രമണി നന്ദിയും രേഖപ്പെടുത്തി.

ഗവൺമെന്‍റ് ഗേൾസ് ഹൈസ്കൂള്ളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളായ മാളവിക ജയകുമാർ, ഇർഫാന നൗറീൻ, ഹന്നാ പി എസ്, സംഗീത കൃഷ്‌ണകുമാർ, അംന അബ്‌ദുൾ മനാഫ് , എനെൽഡ ജോസ് ശ്രീലക്ഷ്മി വത്സൻ, ഉമൽ കൊൽസു സി എച്ച് , ദേവിക കെ എം, അഞ്ജലി എ എം , ശരണ്യ കെ സി, സുഹൈല വി എ , സോണ വിശ്വനാഥൻ, കീർത്തന കെ എസ്, ശ്രീലക്ഷ്മി മേനോൻ, എന്നിവർക്ക് പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top