പ്രളയ ദുരിതാശ്വാസത്തിൽ സ്വജനപക്ഷപാതം ആരോപിച്ച് ബി ജെ പിയുടെ ട്രഷറി ഓഫീസ് മാർച്ച്

ഇരിങ്ങാലക്കുട : പ്രളയ ദുരിതാശ്വാസത്തിൽ ഇരിങ്ങാലക്കുട എൽ എൽ എയുടെ സ്വജനപക്ഷപാതം തിരിച്ചറിയുക, മനുഷ്യനിർമ്മിത പ്രളയത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, ദുരിതബാധിതർക്ക് പ്രഖ്യാപിച്ചിട്ടുള്ള മുഴുവൻ സഹായവും ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ട്രഷറി ഓഫീസ് മാർച്ച് ബി ജെ പി ജില്ലാ കോപ് സെൽ കൺവീനർ രഘുനാഥ് നിർവ്വഹിച്ചു.

മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജന:സെക്രട്ടറി പാറയിൽ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. സുനിൽ പീനിക്കൽ, സുധ അജിത്ത്, സിനി രവീന്ദ്രൻ, അമ്പിളി ജയൻ, ഗിരിഷ് സുരേഷ്,കുഞ്ഞൻ, കെ പി വിഷ്ണു, കൃപേഷ് ചെമ്മണ്ട, ശ്യാംജി മാടത്തിങ്കൽ എന്നിവർ മാർച്ചിനു നേതൃത്വം നൽകി.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top