വയോജന സൗഹൃദ ആരോഗ്യ പരിപാലന പദ്ധതി

ഇരിങ്ങാലക്കുട : കരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് മിഷന്‍ ആശുപത്രിയുടെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇരിങ്ങാലക്കുട ശാഖയുടെയും നേതൃത്വത്തില്‍ വയോജന സൗഹൃദ ആരോഗ്യ പരിപാലന പദ്ധതി ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയ പറമ്പില്‍ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട ശാഖ ഐ.എം.എ. പ്രസിഡന്റും ഈ പദ്ധതിയുടെ ചെയര്‍മാനുമായ ഡോ.എം.എം.ഹരീന്ദ്രനാഥന്‍ (ഡി.എല്‍.ഒ., ഇ.എന്‍.ടി.സ്‌പെഷ്യലിസ്റ്റ്) പദ്ധതിവിവരണം നടത്തും. പത്രസമ്മേളനത്തില്‍ ഐ.എം.എ. പ്രസിഡന്റ് ഡോ.ഹരീന്ദ്രനാഥന്‍, രക്ഷാധികാരി സി.സീമ, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ.ജോം ജെക്കബ്, ലൈസ പോള്‍, ഹരിത ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top