എസ്.എസ്.എഫ് എജ്യു കെയർ പഠനോപകരണങ്ങൾ വിതരണം ചെയ്തു

പടിയൂര്‍ : പ്രളയ ബാധിതരായി പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ് എസ് എഫ് നടത്തുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയായ എജ്യു കെയറിന്റെ ഭാഗമായാണ് പടിയൂർ സെന്‍റ് സെബാസ്റ്റ്യന്‍ ആംഗ്ലോ ഇന്ത്യൻ യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകിയത്. എസ് എസ് എഫ് തൃശൂർ ജില്ല പ്രസിഡണ്ട് കെ.ബി ബഷീർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീജ സജീവൻ അധ്യക്ഷതവഹിച്ചു. എസ്.എസ്‌.എഫ് ജില്ലാ ജനറൽ സെക്രട്ടറി പി.എം സൈഫുദ്ദീൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

അധ്യാപകരായ അമൽ വഹാബ് മാസ്റ്റര്‍ , എലിസബത്ത് ടീച്ചർ, എസ്എസ്എഫ് ജില്ലാ സെക്രട്ടറിമാരായ ഫൈസൽ മാസ്റ്റർ മതിലകം, നൗഫൽ സഖാഫി കൊടുങ്ങല്ലൂര്‍ എന്നിവർ സംസാരിച്ചു. എസ് വൈ എസ് കൈപ്പമംഗലം സോൺ സെക്രട്ടറി സജീർ പടിയൂർ, കേരള മുസ്ലിം ജമാഅത്ത് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ജനറൽ സെക്രട്ടറി സുബൈർ പടിയൂർ എന്നിവർ സംബന്ധിച്ചു. മൂവായിരം കിറ്റുകളാണ് എജ്യു കെയർ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വിതരണം ചെയ്തുവരുന്നത്.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
  •  
Top