‘ലൈഫ് ഇൻ എ ഫിഷ് ബൗൾ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 12 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : മികച്ച വിദേശ ഭാഷാ ചിത്രത്തിനായുള്ള അക്കാദമി അവാർഡിനായി ഐസ്ലാന്റിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായിരുന്ന ‘ലൈഫ് ഇൻ എ ഫിഷ് ബൗൾ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 12 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. പ്രീ സ്കൂൾ അധ്യാപിക, മദ്യപാനിയായ കവി, ബാങ്കിംഗിലേക്ക് തിരിയുന്ന മുൻ ഫുട്ബോൾ താരം എന്നിവരുടെ കഥകളാണ് ചിത്രം പറയുന്നത്.

2014 ൽ പുറത്തിറങ്ങിയ ചിത്രം ടൊറന്റോ അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സമയം 130 മിനിറ്റ്, പ്രവേശനം സൗജന്യം.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
  •  
Top