ക്രൈസ്റ്റ് കോളേജിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ മനശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മനഃശാസ്ത്ര ചീകിത്സാ രീതികളുടെ കലാവിഷ്ക്കാരം നടത്തുകയും എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രൊഫ വന്ദനയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസും നടത്തി.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top