ഹയർ സെക്കന്‍ററി വായന മൽസരം – പി.എസ്.അതുല്യക്ക് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ഹയർ സെക്കന്‍ററി വിഭാഗം കുട്ടികൾക്കായുള്ള വായനാ മൽസരത്തിന്റെ മുകുന്ദപുരം താലൂക്ക്തല മൽസരത്തിൽ ഇരിങ്ങാലക്കുട ശ്രീനാരായണ ഹയർ സെക്കന്‍ററി സ്കൂളിലെ പി.എസ്. അതുല്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നടവരമ്പ് ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിലെ ആൽഫിയാ കരീം, നന്ദിത കെ.കെ. എന്നിവർക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. വിജയികൾക്കുള്ള ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും അടുത്ത മാസം നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top