സംസ്ഥാന അമച്വർ ചെസ്സ് ചാമ്പ്യാൻഷിപ്പ് 14 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന്റെയും തൃശൂർ ചെസ്സ് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ചെസ്സ് അസോസിയേഷൻ തൃശ്ശൂരിന്റെ സഹകരണത്തോടെ സംസ്ഥാന അമച്വർ ചെസ്സ് ചാമ്പ്യാൻഷിപ്പ് ഒക്ടോബർ 14 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടത്തുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കളിക്കാർ ചാമ്പ്യാൻഷിപ്പിൽ പങ്കെടുക്കും. നവംബർ 10 മുതൽ 16 വരെ പഞ്ചാബിൽ നടക്കുന്ന ദേശിയ ചാമ്പ്യാൻഷിപ്പിനുള്ള സംസ്ഥാന ടീമിനെ ഈ ചാമ്പ്യാൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കുന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. പോൾഊക്കൻ ചാമ്പ്യാൻഷിപ്പ് ഉദ്‌ഘാടനം നിർവ്വഹിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 14 ന് 9 മണിക്ക് മുമ്പായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഹാജരാക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് : 9387726873

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top