പ്രളയത്തിൽ കിടപ്പാടം നഷ്ടപെട്ട രവിക്ക് അവിട്ടത്തൂർ കൂട്ടായ്മയുടെ വക പുതിയ ഭവനം

അവിട്ടത്തൂർ : മഹാപ്രളയത്തിൽ പലർക്കും തങ്ങളുടെ വില പിടിപ്പുള്ള പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ, വേളൂക്കര പഞ്ചായത്തിലെ അഞ്ചാം വാർഡിലെ രവിക്ക് നഷ്ടമായത്, നൂറു വർഷത്തിലേറെക്കാലം, തലമുറകളായി താമസിച്ചു പോന്ന വീടായിരുന്നു. ടി ബി രോഗികളായ ആ ദമ്പതികൾക്ക് , വിദ്യാർത്ഥികളായ മക്കളെയും കൂട്ടി, ക്യാമ്പിൽ നിന്ന് തിരിച്ചു പോകാൻ ഒരിടമില്ലാതെ വിഷമിക്കുമ്പോഴാണ് അവിട്ടത്തൂർ കൂട്ടായ്മ സഹായവുമായെത്തിയത്. വെള്ളപ്പൊക്കത്തിൽ കഷ്ടപ്പെടുന്നവർക്കായി സ്വരൂപിച്ച തുകയിൽ നിന്ന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത രണ്ടു ലക്ഷം രൂപയ്ക്കു പുറമെ, ക്യാമ്പിൽ നിന്നും തിരിച്ചു പോയവർക്ക് വീട്ടിലെത്തി ഏകദേശം ഒരാഴ്ച കഴിയാനുള ഭക്ഷണ സാമഗ്രികളും കൊടുത്തയച്ചിരുന്നു.

ബാക്കിയുണ്ടായിരുന്ന തുകയും, സുമനസ്സുകളുടെ സഹായ സഹകരണങളും ചേർത്ത് വെച്ച്,പണ്ട് വീടു നിലനിന്നിരുന്ന അതേ സ്ഥലത്തു തന്നെ, ഈ ദമ്പതികൾക്ക് പുതിയ ഒരു ഭവനം പണിതു നൽകി. ഭാവിയിലെ റോഡ് വികസനം കൂടി മുൻകൂട്ടി കണ്ടു കൊണ്ട്, റോഡിൽ നിന്ന് ഏകദേശം 6 മീറ്റർ വഴിവിട്ടു കൊണ്ട് പുനർനിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശം ഞായാഴ്ച രാവിലെ 9 മണിയ്ക്ക് നടത്തും . സാമ്പത്തികമായും, മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരു പാട് സുമനസ്സുകൾ സഹകരിക്കാനായി മുന്നോട്ടു വന്നതു കൊണ്ടു മാത്രമാണ്, ഈ സദ്കർമ്മത്തിന് അവിട്ടത്തൂർ കൂട്ടായ്മക്ക് സദ്ധ്യമായതെന്ന് കൂട്ടായ്മയിലെ അംഗങ്ങൾ പറഞ്ഞു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top