നഗരസഭാ യു.ഡി.എഫ് ഭരണസമിതിയുടെ നിഷ്ക്രിയതയ്ക്കെതിരെ സി.പി.ഐ(എം) നേതൃത്വത്തിൽ ജാഗ്രതാ സമരം

ഇരിങ്ങാലക്കുട : നഗരസഭാ ഭരണത്തിന് ഇരിങ്ങാലക്കുടയിൽ നേതൃത്വം നൽകുന്ന യു.ഡി.എഫ് ഭരണസമിതിയുടെ നിഷ്ക്രിയതയ്ക്കെതിരെ, മാപ്രാണത്തെ ചാത്തൻ മാസ്റ്റർ സ്മാരക ഹാളിന്റെ പുനർനിർമ്മാണം ഉടൻ ആരംഭിയ്ക്കുക, കരുവന്നൂർ പ്രിയദർശിനി ഹാളിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, കേരളപ്പിറവി സുവർണ്ണ ജൂബിലി സമാരക മന്ദിരം തുറന്ന് പ്രവർത്തിക്കുക, ആധുനിക അറവുശാല പ്രവർത്തനക്ഷമമാക്കുക, ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് ഉടൻ സ്ഥാപിക്കുക, കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ ഉടൻ നന്നാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ (എം) മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാപ്രാണം സെന്ററിൽ ഏകദിന ജാഗ്രതാ സമരം സംഘടിപ്പിച്ചു.

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.ആർ.വിജയ, കെ.സി. പ്രേമരാജൻ, സി.കെ. ചന്ദ്രൻ ,ഡോ.കെ.പി.ജോർജ്ജ്, കെ.ജെ.ജോൺസൺ, കെ.എം.മോഹനൻ, പി.വി.ശിവകുമാർ ,മനുമോഹൻ, സി.ഡി.സിജിത്ത് എന്നിവർ പ്രസംഗിച്ചു. പ്രതിപക്ഷ കൗൺസിലർമാർ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ, പട്ടികജാതി ക്ഷേമസമിതി എന്നീ സംഘടനകൾ പ്രകടനമായി വന്ന് സമരത്തിന് അഭിവാദ്യമർപ്പിച്ചു. എം.ബി. രാജു സ്വാഗതവും, ആർ.എൽ. ശ്രീലാൽ നന്ദിയും പറഞ്ഞു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top