ഠാണാവിലെ കൂടൽമാണിക്യം വക സ്ഥലത്ത് വ്യാപാര സമുച്ചയം ഉയരുന്നു

ഇരിങ്ങാലക്കുട : ഠാണാവിൽ ഇപ്പോൾ പേ & പാർക്ക് ആയി ഉപയോഗിക്കുന്ന കൂടൽമാണിക്യം വക സ്ഥലത്ത് 5 നിലകളോട് കൂടിയ വ്യാപാര സമുച്ചയം പണിയുവാൻ ദേവസ്വം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 3 നിലകളാണ് പണിയുന്നത്. കടമുറികൾക്കും ഹോട്ടലിനും ലോഡ്ജിങ്ങും ഉൾകൊള്ളുന്ന ഈ 3 നില കെട്ടിടത്തിൽ വാടകയ്ക്ക് താല്പര്യമുള്ളവർ ദേവസ്വം ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.

എത്രയും പെട്ടെന്ന് ഇതിന്റെ നിർമാണ പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും തുടങ്ങുന്നതാണെന്നും നാളിതുവരെ ഉപയോഗശൂന്യമായി കിടന്നിരുന്ന ഈ സ്ഥലം ഇനി മുതൽ ദേവസ്വത്തിന് പ്രതിമാസ വരുമാനം ഉണ്ടാക്കുവാനും ഇത് സഹായകമാകും. ഗ്രൗണ്ട് ഫ്ലോറിൽ 9 ഷോപ്പും, ഫസ്റ്റ് ഫ്ലോറിൽ ബെസ്ററ് കോളിറ്റി റെസ്റ്റോറൻറ് ,സെക്കൻഡ് ഫ്ലോർ ലോഡ്ജിംഗ് സൗകര്യങ്ങളും ഉണ്ടായിരിക്കും.

Leave a comment

  • 22
  •  
  •  
  •  
  •  
  •  
  •  
Top