ദനഹ തിരുനാളിനോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കത്തീഡ്രല്‍ ഇടവകയിലെ ദനഹ തിരുനാളിനോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം രൂപത വികാരി ജനറാള്‍ മോണ്‍. ആന്റോ തച്ചില്‍ നിര്‍വഹിച്ചു. വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ടിനോ മേച്ചേരി, ഫാ. ലിജോണ്‍ ബ്രഹ്മകുളം, ഫാ. അജോ പുളിക്കന്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ലോറന്‍സ് ആളൂക്കാരന്‍, ഫ്രാന്‍സിസ് കോക്കാട്ട്, റോബി കാളിയങ്കര തുടങ്ങിയവര്‍ പങ്കെടുത്തു. ദനഹ തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ സിജോ എടത്തിരുത്തിക്കാരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top