ഇല്ലിക്കൽ ഡാമിന്‍റെ കരിങ്കൽഭിത്തി പുനർനിർമ്മിച്ച് സംരക്ഷിക്കണം

ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയോടനുബന്ധിച്ചുള്ള ഇല്ലിക്കൽ ഡാമിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന കരിങ്കൽ സംരക്ഷണ ഭിത്തി ഇളകി ഏതു നിമിഷവും തകർന്നുപോകുന്നസ്ഥിതിയാണ് . ഇരിങ്ങാലക്കുട നഗരസഭയെയും ചേർപ്പ് ഗ്രാമപഞ്ചായത്തിനെയും വേർതിരിക്കുന്ന, ഇവിടെ മഴക്കാലം രൂക്ഷമായാൽ ഇല്ലിക്കൽ ഡാമും റോഡും തകരാനുള്ള സാധ്യത കൂടുതലാണെന്നും അതിനാൽ ഇതിനു വേണ്ട സത്വര നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാവണമെന്നും ഇരിങ്ങാലക്കുട കോൺഗ്രസ്സ് (ഐ ) സേവാദൾ വൈസ് ചെയർമാൻ ഷിയാസ് പാളയംകോട് അധികൃതരോട് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top