അംഗൻവാടി നവീകരിച്ച് പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 32-ാം വാർഡ് ‘പൈതൃക അംഗൻവാടി’ 2017 – 2018 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചതിന്റെ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവ്വഹിച്ചു. വാർഡ് കൗൺസിലർ എം ആർ ഷാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എ അബ്‌ദുൾ ബഷീർ, ബിജു ലാസർ, വത്സല ശശി, കൗൺസിലർമാരായ സുജ സജീവ്, കെ കെ അബ്‌ദുള്ളക്കുട്ടി, രമേഷ് വാര്യർ, ശ്രീജ സുരേഷ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വെൽഫെയർ കമ്മിറ്റി അംഗം ബാബു രാജ് എം സ്വാഗതവും അംഗനവാടി ടീച്ചർ ശോഭന നന്ദിയും പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top