ഗാന്ധിജയന്തി ദിനാഘോഷത്തിൽ ഹരിതചട്ടപാലന സെമിനാറുമായി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധിയുടെ 150 -മത് ജന്മദിനത്തിൽ സ്വച്ഛതാ ഹീ സേവയുടെയും ഹരിത കേരള മിഷന്റെയും ഭാഗമായി ഹരിതചട്ടപാലന വിഷയത്തെ അധികരിച്ച് ഇരിങ്ങാലക്കുട നഗരസഭ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ടൗൺ ഹാളിൽ വെച്ച് നടന്ന ഗാന്ധിജയന്തി ദിനാഘോഷത്തിന്റെയും സെമിനാറിന്റെയും ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു നിർവ്വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ പി. എ. അബ്ദുൾ ബഷീർ സ്വാഗതവും ഹെൽത്ത് സുപ്ര വൈസർ ആർ. സജീവ് നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് നഗരസഭയിലെ ശുചീകരണ തൊഴിലാളികളെയും കുടുംബശ്രീ മാലിന്യ ശേഖരണ ഗ്രൂപ്പിലെ അംഗങ്ങളെയും സ്പ്രേയിംഗ് തൊഴിലാളികളെയും ചെയർപേഴ്‌സൺ ആദരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ ഐ.ആർ.ടി.സി, മുണ്ടൂർ പ്രതിനിധി വി. മനോജ് കുമാർ വിഷയാവതരണം നടത്തി. വായുവിനെയും ജലത്തെയും മലിനമാക്കാതെ ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണ രീതികളിലൂടെ മാലിന്യ നിർമ്മാർജ്ജനം നടത്തണമെന്നും അതിനായി ആദ്യം വേണ്ടത് മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും തുടർന്നുമുണ്ടാകുന്ന ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കണമെന്നും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറണമെന്നും പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ. സ്റ്റാൻലി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. കെ.ജി. അനിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കൗൺസിലർമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പ്രൊ. വി.കെ. ലക്ഷമണൻ നായർ, സിഡിഎസ്സ് ചെയർപേഴ്സൺമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു

ആശംസകളർപ്പിച്ചു കൊണ്ട് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മീനാക്ഷി ജോഷി, പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ശശി, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ, കൗൺസിലർമാരായ സോണിയ ഗിരി, പി.വി. ശിവകുമാർ , എം.സി. രമണൻ, റോക്കി ആളൂക്കാരൻ എന്നിവർ സംസാരിച്ചു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
  •  
Top