സൗജന്യ ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എസ് എൻ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ38-ാം വാർഡിൽ നടന്ന ആയുർവേദ ക്യാമ്പിന്റെയും മരുന്ന് വിതരണത്തിന്റെയും ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവ്വഹിച്ചു. ഡോ. ആഷ്‌ലി ജോസ്, പി ടി എ പ്രസിഡന്റ് പവനൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ആന്റോ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ വിദ്യർത്ഥികൾ രെജിസ്ട്രേഷൻ നടത്തി. എൻ എസ് എസ് കോർഡിനേറ്റർ രാഗി സ്വാഗതവും അംഗനവാടി ടീച്ചർ ബിജി നന്ദിയും പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top