കാട്ടൂർ മണ്ഡലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം ആചരിച്ചു

കാട്ടൂർ : മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പാർട്ടി ഓഫീസിൽ നടത്തിയ ദിനാചരണം പ്രസിഡന്റ് എ എസ് ഹൈദ്രോസ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ധീരജ് തേറാട്ടിൽ, ബ്ലോക്ക് സെക്രട്ടറിമാരായ കെ കെ സതീശൻ, മുർഷിദ് എം , മണ്ഡലം സെക്രട്ടറി എ പി വിൽസൺ എന്നിവർ സംസാരിച്ചു.

കോൺഗ്രസ്സ് ഒന്നാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർക്കടവിൽ ഗാന്ധിജയന്തി ആഘോഷം നടത്തി. ബൂത്ത് പ്രസിഡന്റ് കെ എസ് സുബാഷ് ചടങ്ങ് ഉദ്‌ഘാടനം നടത്തി. ഇ എൽ ജോസ്, സോളമൻ പാലയൂർ എന്നിവർ സംസാരിച്ചു. കോൺഗ്രസ്സ് 2 , 5 കമ്മിറ്റികളുടെ നേതൃത്വത്തിൽ പണിക്കർമൂല പരിസരത്ത് നടത്തിയ ഗാന്ധി ജയന്തി ആഘോഷത്തിന് പഞ്ചായത്ത് അംഗം ബെറ്റി ജോസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. 2 -ാം ബൂത്ത് പ്രസിഡന്റ് ഉമേഷ് ഞാറ്റുവെട്ടി അദ്ധ്യക്ഷത വഹിച്ചു. 5-ാം ബൂത്ത് പ്രസിഡന്റ് ബദറുദിൻ സംസാരിച്ചു.

കോൺഗ്രസ്സ് 3-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനയം മനപ്പടി പരിസരത്ത് നടത്തിയ ഗാന്ധി ജയന്തി ആഘോഷം പഞ്ചായത്ത് അംഗം അമീർ തൊപ്പിയിൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് കെ കെ സതീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ന്യുനപക്ഷസെൽ ചെയർമാൻ ഗഫൂർ ചങ്ങലേഴത്ത് സംസാരിച്ചു. കോൺഗ്രസ്സ് 4-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരാഞ്ചിറ ബാങ്ക് ജംഗ്‌ഷനിൽ ഗാന്ധി ജയന്തി ആഘോഷം നടത്തി.ബൂത്ത് പ്രസിഡന്റ് പി കെ രാജൻ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ മുൻ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് തേക്കാനത്ത് അദ്ധ്യക്ഷത വഹിച്ചു. റാഫി കൊമ്പൻ, മഹിളാ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് വിലാസിനി ഒറ്റാലി എന്നിവർ സംസാരിച്ചു.

കോൺഗ്രസ്സ് 6 -ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽകുണ്ണത്തപീടിക പരിസരത്ത് ഗാന്ധി ജയന്തി ആഘോഷം നടത്തി. പഞ്ചായത്ത് അംഗം ധീരജ് തേറാട്ട് യോഗം ഉദ്‌ഘാടനം ചെയ്തു. പ്രെസിഡന്സി തിലകൻ വാലത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സി എൽ ജോയ്, ന്യുനപക്ഷസെൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലം ചെയർമാൻ രഞ്ജി എം ആർ എന്നിവർ സംസാരിച്ചു. കോൺഗ്രസ്സ് 7 -ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ സമാജം പരിസരത്ത് ഗാന്ധി ജയന്തി ആഘോഷം നടത്തി. പ്രസിഡന്റ് വിനീഷ് തിരുകുളം ഉദ്‌ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കാസിം പി എ, നിസാർ പള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

കോൺഗ്രസ്സ് 9-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ ഹൈസ്കൂൾ പരിസരത്ത് ഗാന്ധിജയന്തി ആഘോഷം നടത്തി. മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ആനി ആന്റണി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എ പി വിൽസൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ എ എ ഡൊമിനി, എം ഐ അഷറഫ് എന്നിവർ സംസാരിച്ചു. കോൺഗ്രസ്സ് 10 ,11 കമ്മിറ്റികളുടെ നേതൃത്വത്തിൽ തേക്ക്മൂലയിൽ നടത്തിയ ഗാന്ധി ജയന്തി ആഘോഷത്തിന് മണ്ഡലം പ്രസിഡന്റ് എ എസ് ഹൈദ്രോസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. ജോർജ്ജ് അരിമ്പൂർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജോൺ വെള്ളാനിക്കാരൻ, യൂത്ത് കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ് അമൽ പീറ്റർ എന്നിവർ സംസാരിച്ചു.

കോൺഗ്രസ്സ് 13 ,14 കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ് എൻ ഡി പി പരിസരത്ത് ഗാന്ധി ജയന്തി ആഘോഷം നടത്തി. പ്രസിഡന്റ് പി വി ദേവദാസ് ഉദ്‌ഘാടനം നിർവ്വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കിരൺ ഒറ്റാലി അദ്ധ്യക്ഷത വഹിച്ചു. കെ കെ ശങ്കരൻ, സുരേഷ് തറയിൽ എന്നിവർ സംസാരിച്ചു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top