മോഡൽ വളണ്ടറി ബ്ലഡ് ഡൊണേഷൻ ഓർഗനൈസേഷൻ അവാർഡ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകൾ സംയുക്തമായി നടത്തിയ സൗജന്യ രക്തദാന ക്യാമ്പുകളുടെ പശ്ചാത്തലത്തിൽ മോഡൽ വളണ്ടറി ബ്ലഡ് ഡൊണേഷൻ ഓർഗനൈസേഷനായി എൻ എസ് എസ് യൂണിറ്റുകളെ തിരഞ്ഞെടുത്തു. ദേശിയ രക്തദാന ദിനമായ ഒക്ടോബർ 1 നു തൃശൂർ ശക്തൻ തമ്പുരാൻ കോളേജിൽ നടന്ന ചടങ്ങിൽ ഐ എം എ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. എസ് എം ബാലഗോപാലൻ അവാർഡ് ദാനം നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബീന സി എ , ഡോ. ബിനു ടി വി, എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top