ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

പൊറത്തിശ്ശേരി : ക്ഷീരവികസന വകുപ്പിന്റെയും പാൽവിതരണ സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പൊറത്തിശ്ശേരിയിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്‌ഘാടനം നിർവ്വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഓഫീസർ സെറീന പി ജോർജ്ജ് ക്ഷീര വികസന വകുപ്പിന്റെ പദ്ധതി വിശദീകരണം നടത്തി. ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തെക്കുറിച്ച് ഇരിങ്ങാലക്കുട ക്ഷീര വികസന വകുപ്പ് ഡയറി ഫാം  ഇൻസ്ട്രക്ടർ അനില ടി ക്ലാസ്സെടുത്തു. ക്ഷീരസംഘം പ്രസിഡന്റ്പി എം സുധൻ, കെ കെ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ദിവാകരൻ മാസ്റ്റർ, പൊറത്തിശ്ശേരി ക്ഷീരസംഘം സെക്രട്ടറി ധന്യ, വൈസ് പ്രസിഡന്റ് എ പി വറീത്, എന്നിവർ സംസാരിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top