മദ്യപിച്ചു വാഹനമോടിച്ചതിന് 5 സ്കൂൾ വാനും 5 സ്വകാര്യ ബസ്സുകളും പിടിയിൽ

ഇരിങ്ങാലക്കുട : മദ്യപിച്ചു വാഹനമോടിക്കുന്നത് കണ്ടുപിടിക്കാനായുള്ള പോലിസിന്‍റെ സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ വിദ്യാര്‍ത്ഥികളെ കയറ്റിപോയിരുന്ന 5 സ്കൂൾ വാനും, യാത്രക്കാരുമായി പോയിരുന്ന 5 സ്വകാര്യ ബസ്സുകളും പിടിയിൽ. ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ സ്കൂൾ, ലിറ്റിൽഫ്ലവർ കോൺവെന്റ് സ്കൂൾ, സെന്റ് അന്നീസ് എടത്തിരുത്തി, സി.എം.ഐ പബ്ലിക് സ്കൂൾ ചാലക്കുടി എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ കോൺട്രാക്ട് അടിസ്ഥാനത്തിൽ കൊണ്ടുപോയിരുന്നു സ്കൂൾ വാൻ ഡ്രൈവർമാരാണ് തിങ്കളാഴ്ച രാവിലെ 8 മണി മുതൽ നടന്ന പോലീസ് പരിശോധനയിൽ മദ്യപിച്ചതായി കണ്ടുപിടിച്ചത്. വിദ്യാര്‍ത്ഥികളെ മറ്റു ഡ്രൈവർമാരെ ഉപയോഗിച്ച് സ്കൂളിൽ എത്തിച്ചശേഷമാണ് വാഹനങ്ങൾ പോലീസ് സ്റ്റേഷനിൽ തുടർനടപടികൾക്കായി പിടിച്ചിട്ടത്.

ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസ്സുക്കളായ കൊടുങ്ങല്ലൂർ- തൃശൂർ റൂട്ടിലെ കൃഷ്ണാമൃതം, വാഫ, വൈശ്രവണ, കൊടകര – ഇരിങ്ങാലക്കുട റൂട്ടിലെ പിജി ട്രാവൽസ്, തൃശൂർ – മാള റൂട്ടിലെ ബനാസിനി എന്നി ബസുകളിലെ ഡ്രൈവർമാർക്ക് എതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. തൃശൂർ എസ്പി യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരം നടന്ന സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ ഇരിങ്ങാലക്കുട എസ് ഐ കെ.എസ്. സുശാന്ത്, ട്രാഫിക് എസ് ഐ തോമസ് വടക്കൻ, സി പി ഒമാരായ രാകേഷ്, സുനീഷ്, സൈമൺ ജോസ് എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top