കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്‍റെ കല്പശ്രീ ചിപ്പ്സ് വിപണിയിലിറക്കി

നടവരമ്പ്  : കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്റെ 30-ാം വാർഷികപൊതുയോഗത്തോട് അനുബന്ധിച്ച് ബാങ്കിന്റെ ഉത്പന്നമായ കല്പശ്രീ വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന കല്പശ്രീ ചിപ്പ്സിന്‍റെ വിപണന ഉദ്‌ഘാടനം വെള്ളാംകല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര നിർവ്വഹിച്ചു.

കേരളത്തിന്‍റെ പരമ്പരാഗത തനതു വിഭവങ്ങളായ കായ വറുത്തത്, പഴം വറുത്തത്, ചക്ക വറുത്തത്, കൊള്ളി വറുത്തത്, പക്കാവട, മസാല കപ്പലണ്ടി, ശർക്കര വരട്ടി, മിക്സ്ചർ, എന്നിവയാണ് ആദ്യഘട്ടത്തിൽ വിപണിയിലിറക്കിയത്. ബാങ്ക് പ്രസിഡണ്ട് യു.പ്രദീപ്മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകൻ മുഖ്യ അതിഥിയായിരുന്നു .

നടവരമ്പ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ഈ സ്കൂളിന്റെ “സ്മാർട്ട് ക്ലാസ്സ് റൂം ” പദ്ധതിയുടെ ഭാഗമായി സ്കൂളിലേക്ക് ബാങ്കിന്റെ വകയായി ഷാജി നക്കര പി .ടി .എ പ്രസിഡണ്ട്. മോഹനന് ടി വി നൽകി. സെക്രട്ടറി ഗണേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് പൊറിഞ്ചു നന്ദിയും പറഞ്ഞു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top