91-ാ മത് മഹാസമാധിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയന്‍റെ ആഭിമുഖ്യത്തിൽ യൂണിയൻ ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തിൽ മഹാസമാധി പൂജയും സമൂഹപ്രാത്ഥനയും ഉപവാസവും അന്നദാനവും നടന്നു. പ്രാത്ഥനയോഗം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം ഉദ്‌ഘാടനം നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി പി കെ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് എം കെ സുബ്രഹ്മണ്യൻ, യോഗം ഡയറക്ടർ യുധി മാസ്റ്റർ, യൂണിയൻ കൗൺസിലർ വി ആർ പ്രഭാകരൻ, സി എസ് ഷിജു, ടി ബി ശിവദാസ്, വനിതാസംഘം ചെയർ പേഴ്സൺ മാലിനി പ്രേംകുമാർ, കൺവീനർ പി ആർ രാജഗോപാൽ, ഷിജിൽ തവരങ്ങാട്ടിൽ, ബാബു നടുവളപ്പിൽ , ബാലചന്ദ്രൻ ചെറാക്കുളം, പ്രകാശൻ, ബിജു കൊറ്റിക്കൽ, ലേബി ബാബു,എന്നിവർ യോഗത്തിനു നേതൃത്വം നൽകി.

Leave a comment

872total visits,2visits today

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top