പ്രളയ രക്ഷാപ്രവർത്തകർക്ക് അനുമോദനവും ദുരിധാശ്വാസ നിധി കൈമാറലും നടന്നു

കല്ലേറ്റുംകര :  ആളൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്കത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ കൈപ്പമംഗലത്തെ മൽസ്യ തൊഴിലാളികളായ കൈപ്പമംഗലം കൈതവളപ്പൻ ടീമിനും മറ്റു രക്ഷാപ്രവർത്തകർക്കും സ്വീകരണം സംഘടിപ്പിച്ചു. ചടങ്ങിൽ വച്ച് ആളൂർ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും മറ്റു സ്ഥാപങ്ങളും വ്യക്തികളിൽ നിന്നും സമാഹരിച്ച തുക ഉൾപ്പെടെ 2080478 ലക്ഷം രൂപ മുഖ്യ മന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഏറ്റു വാങ്ങി.

ആളൂർ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ എം എൽ എ പ്രൊഫ. കെ യു അരുണൻ അധ്യക്ഷം വഹിച്ചു. ചടങ്ങിൽ വര്ഗീസ് കാച്ചപ്പിള്ളി, കാതറിൻ പോൾ, ഷൈനി സാന്റോ, എം എസ് മൊയ്‌തീൻ,എൻ കെ ജോസഫ്, ടി ജെ ബെന്നി, അയ്യപ്പൻ അംങ്കാരത്, രതി സുരേഷ്, കെ ആർ ജോജോ, എം ബി ലത്തീഫ്, സോമൻ ചിറ്റേഴത്, സുബീഷ് പി എസ് എന്നിവർ സന്നിഹിതരായിരുന്നു. പഞ്ചായത്ത് സെക്രട്ടറി പി എസ് ശ്രീകാന്ത് നന്ദി പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top