പ്രധാനമന്ത്രി ഉജ്ജ്വല്‍യോജന പദ്ധതി : എടക്കുളത്ത് 25 പേര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും സ്റ്റൗവ്വും വിതരണം ചെയ്തു

എടക്കുളം : ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവരും നിലവില്‍ ഗ്യാസ്‌കണക്ഷന്‍ ഇല്ലാത്തവരുമായവർക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ഉജ്ജ്വല്‍യോജന പദ്ധതിയുടെ ഭാഗമായി പൂമംഗലം പഞ്ചായത്തില്‍ എടക്കുളം മേഖലയിലെ ഇരുപത്തഞ്ചു പേര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും സ്റ്റൗവ്വും വിതരണം ചെയ്തു.

ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് മനോജ് കല്ലിക്കാട്ട് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മിത്രഭാരതി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഫീസ് പരിസരത്തു നടന്ന ചടങ്ങില്‍ സുബിത ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ട്രിനിറ്റി ഗ്യാസ് ഏജന്‍സി മാനേജര്‍ ശ്രീദേവി എം.എസ് പദ്ധതി വിശീദികരിച്ചു. പി. പരമേശ്വരന്‍, കെ.എം. രാജവര്‍മ്മ, ഒ.എസ് ജിതേന്ദ്രന്‍, മജ്‌നു കോട്ടില്‍, മനോജ് ചക്കാലക്കല്‍, സി.വി. അജയകുമാര്‍, എ.വി.സൈജു എന്നിവര്‍ സംസാരിച്ചു. സുരക്ഷിതമായി ഗ്യാസ് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ഉല്ലാസ് കെ.എസ്. ക്ലാസ്സെടുത്തു. അര്‍ഹതയുള്ള എല്ലാവര്‍ക്കും സൗജന്യ ഗ്യാസ് കണക്ഷനും സ്റ്റൗവ്വും സൗജന്യമായി ലഭിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top