‘ലവ് ഇൻ ദ ടൈം ഓഫ് കോളറ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ‘ലവ് ഇൻ ദ ടൈം ഓഫ് കോളറ ‘ എന്ന നോവലിനെ ആസ്പദമാക്കി 2007 ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. മൈക്ക് നെവ്വൽ സംവിധാനം ചെയ്ത ചിത്രം അമ്പത് വർഷം നീണ്ടു നിന്ന ത്രികോണ പ്രണയത്തിന്റെ കഥയാണ് പറയുന്നത്.1870 മുതൽ 1930 വരെയാണ് കഥയുടെ കാലഘട്ടം. ടെലിഗ്രാഫ് മെസഞ്ചറായി ജീവിതം ആരംഭിച്ച് കപ്പൽ കമ്പനി ഉടമയായി മാറുന്ന ഫ്ളോറന്‍റിനൊ അരിസയുടെ പ്രണയ സാഫല്യത്തിന് വേണ്ടിയുള്ള അമ്പത് വർഷം നീണ്ട കാത്തിരിപ്പാണ് പ്രമേയം. കലാകാരൻ കൂടിയായ ഫ്ളോറന്റിനോയുടെ മനസ്സിലേക്ക് ഫെർമിന ഡാസ എന്ന സുന്ദരി ഇടം തേടുന്നു.എന്നാൽ പ്രണയ നിമിഷങ്ങളെ മറന്ന് കോളറാക്കാലത്ത് തന്നെ ചികിത്സിക്കാൻ എത്തിയ ഡോ.അർബിനെയേയാണ് ഫെർമിന ജീവിത പങ്കാളിയായി സ്വീകരിക്കുന്നത്. എൺപത്തിയൊന്നാം വയസ്സിൽ അർബിനൊ മരിക്കുമ്പോൾ, ഫ്ളോറന്‍റിനൊ തന്റെ പ്രണയാഭ്യർഥന ഫെർമിനോയോട് ആവർത്തിക്കുന്നു… സിനിമക്ക് പ്രവേശനം സൗജന്യം

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
  •  
Top