2 കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : കിഴുത്താണി അന്നപൂർണേശ്വരി ക്ഷേത്രത്തിന് മുന്നിൽ കഞ്ചാവ് കൈമാറുന്നതിന് കാത്തു നില്കുമ്പോൾ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ എടത്തിരുത്തി പുള്ളിച്ചോട് ചുണ്ടയിൽ ധനേഷ് (34 )നെ ഇരിഞ്ഞാലക്കുട എക്‌സൈസ് സർക്കിൾ ഇൻപെക്ടർ രാജീവ്‌ബി നായരും സംഘവും കൂടി അറസ്റ്റ് ചെയ്തു. ഇയ്യാൾ 2013 ൽ ഗുണ്ട നിയമം പ്രകാരം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. പാലക്കാട് ,വയനാട് , കൊടുങ്ങലൂർ, മതിലകം, ഇരിങ്ങാലക്കുട,കാട്ടൂർ പോലീസ് സ്റ്റേഷനുകളിലും എക്‌സൈസ്ആഫീസുകളിലും കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. ക്രിമിനൽ ആക്ടിവിറ്റികളിൽനിന്നുള്ള സാമ്പത്തിക വരുമാനത്തേക്കാൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കിട്ടുന്ന ലഹരിയാണ് ഇയ്യാളെ നയിക്കുന്നത്. 3 കിലോ കഞ്ചാവുമായി പാലക്കാട് മുൻപ് പിടിയിലായിട്ട് ജയിലിലായിരുന്നു. സമീപ ദിവസം പുറത്തിറങ്ങിയിട്ടേയുള്ളു. ഷാഡോ ടീം നിരീക്ഷിച്ചു വരികയായിരുന്നു

റെയ്‌ഡിൽ .എക്‌സൈസ് ഇൻസ്‌പെക്ടർ വി .സുമേഷ് .പ്രിവന്റീവ് ഓഫീസർമാരായ വി എ ഉമ്മർ ഷിബു കെ എസ്, ആനന്ദൻകെ സി,അനൂപ്, വഹാബ് ഇ സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാബു ഐ വി .എം ഒ ബെന്നി,പി കെ .സജികുമാർ, സി വി ശിവൻ, സി യു ശിവൻ ജിനേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് അയച്ചു

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top