ഇരിങ്ങാലക്കുടയിലെ തകർന്ന റോഡുകളിൽ യുവജന പ്രതിഷേധ ചങ്ങല തീർത്ത് എ.ഐ.വെെ.എഫ്

ഇരിങ്ങാലക്കുട : തോടുകളായി മാറിയ ഇരിങ്ങാലക്കുടയിലെ റോഡുകൾ ഉടൻ നവീകരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വെെ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യുവജന പ്രതിഷേധചങ്ങല തീർത്തു. കാലങ്ങളായി തകർന്നു കിടക്കുന്നതും നഗരത്തിലെ പ്രധാന ഗതാഗത മാർഗവും പ്രധാന സ്ഥാപനങ്ങളും ക്രെെസ്റ്റ് കോളേജും ഉൾപ്പെടുന്ന എ കെ പി – ബസ്സ്റ്റാൻഡ് റോഡിലായിരുന്നു പ്രതിഷേധം.

സി അച്യുതമേനോൻ സ്മാരകത്തിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘടനം ചെയ്തു. അസി. സെക്രട്ടറി എൻ കെ ഉദയപ്രകാശ് , വി കെ സരിത,സി പി ടൌൺ ലോക്കൽ സെക്രട്ടറി കെ.എസ്. പ്രസാദ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എ.ഐ.വെെ.എഫ് മണ്ഡലം പ്രസിഡൻ്റ് എ എസ് ബിനോയ് അധ്യക്ഷനായിരുന്നു . വി ആർ രമേഷ്, എം സുധീർ ദാസ്, ടി കെ സതീഷ്, പി ആർ മണി, പ്രസൂൺ കെ.എസ്, പി എസ് കൃഷ്ണകുമാർ, വിഷ്ണുശങ്കർ, ശ്യാം ദാസ് എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top