പോക്സോ കേസിൽ ഒളിവിലായിരുന്ന കൊറ്റനെല്ലൂർ ബ്രഹ്മാനന്തലായം സ്വാമി ശ്രീനാരയണ ധർമ്മവ്രതനെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു

കല്ലേറ്റുംകര : ആശ്രമത്തിലെ അന്തേവാസികളായ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരാക്കിയതിനു തുടർന്നുണ്ടായ പോക്സോ കേസിൽ ഒളിവിലായിരുന്ന കൊറ്റനെല്ലൂർ ബ്രഹ്മാനന്തലായം സ്വാമി ശ്രീനാരയണ ധർമ്മവ്രതനെന്ന ഇടുക്കി പെരുവന്താനം സ്വദേശി താമരക്ഷനെ ആളൂർ പോലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. മൂന്ന് വിദ്യാർത്ഥികൾ ചൈൽഡ് ലൈൻ വഴി പരാതി നൽകിയതിനെ തുടർന്ന് കേസെടുക്കുകയും സ്വാമി ഒളിവിൽ പോവുകയായിരുന്നു. ബുധനാഴ്ച്ച ചെന്നയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കല്ലേറ്റുംകരയിൽ എത്തിക്കുകയായിരുന്നു.

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
  •  
Top