പൈപ്പ് പൊട്ടിയിട്ട് ആഴ്ചകൾ, അപായസൂചന അപകടമാകുന്നു

 

ഇരിങ്ങാലക്കുട : കാരുകുളങ്ങരയിൽ കാട്ടൂർ റോഡരികിൽ കുടിവെള്ള പൈപ്പ് പൊട്ടി ആഴ്ചകളായി വെള്ളമൊഴുകി കുഴിയായതിൽ അപായസൂചനയായി വച്ചിരിക്കുന്ന വലിയ വൃക്ഷത്തലപ്പുകൾ എതിർവശത്തുനിന്നുവരുന്ന വാഹനങ്ങളുടെ കാഴ്‌ച്ച മറക്കുന്നത് മറ്റൊരു അപകടസാധ്യതയാകുന്നു. അധികൃതരുടെ അനാസ്ഥക്കെതിരെയാണ് നാട്ടുകാർ ഇവിടെ ചെടിയും വൃക്ഷത്തലപ്പുകളും വച്ചത്. വീതി കുറഞ്ഞ റോഡും വാഹനങ്ങളുടെ അമിത വേഗതയും ഈ മേഖലയിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. പൊട്ടിയ കുടിവെള്ള പൈപ്പ് എത്രയും വേഗം ശരിയാക്കി തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a comment

1155total visits,3visits today

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top