പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് ബോയ്സ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന അരി വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പ്രളയബാധിതരായ യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി 1990 -96 ബാച്ചിലെ പൂർവ്വവിദ്യാർഥി സംഘടന അരി വിതരണം ചെയ്തു. യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ഉഷ അധ്യക്ഷത വഹിച്ചു. പൂർവവിദ്യാർഥി സംഘടനക്ക് വേണ്ടി സെക്രട്ടറി ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് ജോസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. 90-96 ബാച്ചിന് വേണ്ടി പൂർവ വിദ്യാർത്ഥി സംഘടന ട്രഷറർ രാഗേഷ് പി മേനോൻ, ജസീൽ, അനൂപ്, സജൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top