മുകുന്ദപുരം താലൂക്കിൽ ഗ്രന്ഥശാല ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിൽ ഗ്രന്ഥശാല ദിനം എഴുപതോളം വായനശാലകളിൽ സമുചിതമായി ആചരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണസമാഹരണം, പുസ്തക ശേഖര വിപുലീകരണം തുടങ്ങിയ പരിപാടികളിൽ നൂറുകണക്കിനു ഗ്രന്ഥശാല പ്രവർത്തകർ സജീവമായി പങ്കെടുത്തു. പ്രളയത്തിൽ തകർന്ന നെല്ലായി – വയലൂർ സഖാവ് സ്മാരക വായനശാലയിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എൻ ഹരിയും പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറിയിൽ താലൂക്ക് സെക്രട്ടറി ഖാദർ പട്ടേപ്പാടവും, ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ താലൂക്ക് പ്രസിഡന്റ് സുരേഷ് പി.കുട്ടനും ആനന്ദപുരം ജെ.പി.സ്മാരക വായനശാലയിൽ വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണനും കിഴുത്താനി ഗ്രാമീണ വായനശാലയിൽ, ജോയിന്റ് സെക്രട്ടറി ടി.പ്രസാദും പതാക ഉയർത്തി.

പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റേയും ‘ആത്മ’യുടെ സഹകരണത്തോടെ നടത്തിയ ‘പ്രളയാനന്തര കൃഷി രീതികൾ’ എന്ന വിഷയത്തിലുള്ള ശില്പശാലയുടേയും ഉദ്ഘാടനം വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ നിർവ്വഹിച്ചു. സലിം അലി ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ ഇല്ല്യാസ് പരിശീലനത്തിനു നേതൃത്വം നല്കി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആമിന അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ, ലാലുവട്ടപ്പറമ്പിൽ,ലൈബ്രറി പ്രസിഡന്റ് വി.വി.തിലകൻ എന്നിവർ സംസാരിച്ചു.വേളൂക്കര കൃഷി ഓഫീസർ പി.എ.തോമസ് സ്വാഗതവും രമിത സുധീന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top