ഫിനിക്സ് കരൂപ്പടന, മരുന്ന് വിതരണം നടത്തി

വെള്ളാങ്കല്ലൂർ : കരൂപ്പടന കേന്ദ്രീകരിച്ച് രൂപീകൃതമായ യുവ കൂട്ടയ്മയായ ഫിനിക്സ് കരൂപ്പടന, ആൽഫ പാലിയേറ്റിവ് വെള്ളാങ്കല്ലൂർ ലിങ്ക് സെന്ററിലേക്ക് ആവശ്യമായ ജീവിതശൈലി രോഗങ്ങൾക്കുള്ള അലോപ്പതി മരുന്നുകൾ വിതരണം ചെയ്തു. സെന്ററിൽ നടന്ന ചടങ്ങിൽ ഫീനിക്സ് കൺവീനർ പി എസ് ജാഫർ, ലിങ്ക് സെന്റർ പ്രസിഡന്റ് എ ബി സക്കീർ ഹുസൈന് കൈമാറി.

ചടങ്ങിൽ സെന്റർ ഭാരവാഹികളായ ഷഫീർ കാരുമാത്ര, എം കെ സുരേന്ദ്ര ബാബു, പി കെ എം അഷ്‌റഫ്, കുഞ്ഞുമോൻ പുളിക്കൽ, സൂസി ഡേവിസ്, കെ എ സുലൈമാൻ, തെറാപ്പിസ്റ്റ് സാഗർ ചാർളിൻ, ഡോ. എം എം ഷാഹിദ്, കെ ബി ഹബീബ്, ഷമീം കെ മുഹമ്മദ്, വി എസ് സുബിജിത്ത്, പി എസ് വൈഷാർ, പി എം അബ്‌ദുൾ ഷുക്കൂർ എന്നിവർ സംബന്ധിച്ചു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
  •  
Top