വായിച്ച് തീർന്ന പഴയ പത്രങ്ങൾ ശേഖരിച്ച് ഡി.വൈ.എഫ്.ഐ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നു

ഇരിങ്ങാലക്കുട : കേരളത്തെ പുനർനിർമിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ വായിച്ച് തീർന്ന പഴയ പത്രങ്ങളും പുസ്തകങ്ങളും ശേഖരിക്കുന്ന പദ്ധതി ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രൊഫ.കെ.യു. അരുണൻ എം.എൽ എ യുടെ വസതിയിൽ നിന്ന് പത്രം ശേഖരിച്ച് പത്ര ശേഖരണത്തിന്റെ ബ്ലോക്ക് തലത്തിലുള്ള ഉദ്ഘാടനം സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ആർ.എൽ. ശ്രീലാൽ പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ യിൽ നിന്ന് പത്രങ്ങൾ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത്, ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ്, പി.കെ. മനുമോഹൻ, ഐ.വി. സജിത്ത്, ടി.വി.വിജീഷ് എന്നിവർ പങ്കെടുത്തു

Leave a comment

233total visits,2visits today

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top