‘മേർക്ക് തൊടർച്ചി മലൈ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീൻ ചെയുന്നു

ഇരിങ്ങാലക്കുട : നവാഗത സംവിധായകൻ ലെനിൻ ഭാരതി സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘മേർക്ക് തൊടർച്ചി മലൈ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യും. കേരള-തമിഴ്നാട് അതിർത്തികളിലെ എലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ ഭൂമിയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. 21 -ാമത് തൃശൂർ അന്തർദേശീയ ചലച്ചിത്രോൽസവത്തിൽ മികച്ച ചിത്രമായി ‘മേർക്ക് തൊടർച്ചി മലൈ’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രവേശനം സൗജന്യം.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top