നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം മാത്രമേ പുനർനിർമ്മാണം പൂർത്തിയായ മോർച്ചറി തുറന്നു കൊടുക്കാവു എന്ന് ബി ജെ പി

ഇരിങ്ങാലക്കുട : നഗരസഭ എൻജിനിയറിംഗ് വിഭാഗം പരിശോധിച്ച് കെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പുനർനിർമ്മാണം പൂർത്തിയായ മോർച്ചറി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാവു എന്ന് ബി ജെ പി കൗൺസിലർമാരായ സന്തോഷ് ബോബനും രമേശ് വാരിയരും അമ്പിളി ജയനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഒരു മോർച്ചറിയുടെ മറവിൽ പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയെ മറയാക്കി സി പി ഐ എം ജനറൽ ആസ്പത്രിയിൽ നടത്തികൊണ്ടിരിക്കുന്നത് ഭരണ വിലാസം ഗുണ്ടായിസമാണെന്ന് ഇവർ ആരോപിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ കെട്ടിടം പണിതതും ഉദ്ഘാടനം ചെയ്തുമൊന്നും നഗരസഭ കൗൺസിലോ എൻജിനിയറിംഗ് വിഭാഗമോ അറിഞ്ഞട്ടില്ലെന്ന് ഇവർ പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top