വിനായകചതുർത്ഥിയോട് അനുബന്ധിച്ച് കൂടൽമാണിക്യം കൊട്ടിലാക്കൽ മഹാഗണപതി ക്ഷേത്രത്തിൽ ഗണപതിപ്രാതൽ കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട : വിനായകചതുർത്ഥിയോട് അനുബന്ധിച്ച് കൂടൽമാണിക്യം കൊട്ടിലാക്കൽ മഹാഗണപതി ക്ഷേത്രത്തിൽ ഗണപതിപ്രാതൽ കഥകളി അരങ്ങേറി. ഗണപതിപ്രാതൽ കഥകളിയിൽ, ഗണപതി : ആർ എൽ വി പ്രമോദ്, ചന്ദ്രൻ : കലാനിലയം മനോജ്, ശിവൻ : ഹരികൃഷ്‌ണൻ, വൈശ്രവണൻ : കലാനിലയം ഗോപിനാഥ്, മന്ത്രി : പ്രദീപ് രാജ, പാട്ട് : കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ജയപ്രകാശ്, ചെണ്ട: കലാനിലയം രതീഷ്, മദ്ദളം : കലാനിലയം പ്രകാശൻ, ചുട്ടി : ,കലാനിലയം വിഷ്‌ണു, അണിയറ : ഊരകം നാരായണൻ നായർ, നാരായണൻകുട്ടി, ചാലക്കുടി ചന്ദ്രൻ, ബിജോയ്. ചമയം : രംഗഭൂഷ ഇരിങ്ങാലക്കുട, സ്റ്റേജ് : ചന്ദ്രശേഖരൻ ഇരിങ്ങാലക്കുട.


വിനായകചതുർത്ഥി ദിനമായ വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കൽ പഞ്ചാരിമേളവും വൈകീട്ട് സത്യസായി സേവാ സമിതി അവതരിപ്പിക്കുന്ന ഭജൻസന്ധ്യയും നടന്നു. ഗണപതിപ്രാതൽ കഥകളി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ സംപ്രേഷണം ചെയ്തിരുന്നു.

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
Top