പുനർനിർമ്മിച്ച ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറി കെട്ടിടവും, മൊബൈൽ ഫ്രീസർ യൂണിറ്റും സമർപ്പിച്ചു

ഇരിങ്ങാലക്കുട : പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയും, ആർദ്രം സ്വാന്തന പരിപാലന കേന്ദ്രവും, ഐ സി എൽ ഫിൻകോർപ്പിന്റെയും നേതൃത്വത്തിൽ പുനർനിർമ്മിച്ച ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ മോർച്ചറി കെട്ടിടവും മൊബൈൽ ഫ്രീസർ സൗകര്യവും ആശുപത്രി അധികാരികൾക്ക് പി കെ ബിജു എം പി സമർപ്പിച്ചു. പ്രൊഫ. കെ യു അരുണൻ എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആറ് ലക്ഷം രൂപ ചിലവഴിച്ചാണ് സി പി എം ന്റെ നേതൃത്വത്തിലുള്ള പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഇത് പൂർത്തീകരിച്ചത്.

നഗരസഭയുടെ അധീനതയിലുള്ള ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ മോർച്ചറി പുനർ നിർമ്മാണ സമർപ്പണ ഉദ്‌ഘാടനം നഗരസഭ കൗൺസിലിന്റെ അനുമതിയില്ലാതെയും ചടങ്ങിൽ നഗരസഭക്ക് വേണ്ടത്ര പ്രാതിനിധ്യം നൽകാതെയും സി പി എം ന്റെ നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റ്റ് സംഘടിപ്പിക്കുന്നു എന്ന ആരോപണം നിലനിന്നിരുന്നു. ഇത് മാറ്റിവെക്കണമെന്നു ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് ഉദ്‌ഘാടന ചടങ്ങുകൾ നടത്തിയത്. ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി അംഗങ്ങളാരും ചടങ്ങിൽ പങ്കെടുത്തീട്ടില്ല

എല്ലാ വർഷവും ജനസൗഹൃദ എന്നപേരിൽ ജനറൽ ആശുപത്രി നവീകരണ പ്രവർത്തനങ്ങൾ പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തു നടത്തി വരുന്നുണ്ടെന്നു സൊസൈറ്റി പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് പറഞ്ഞു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top