മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്- കെയർ കേരള നിധിയിലേക്ക് സംഭാവന കൈമാറി

ഇരിങ്ങാലക്കുട : മഹാപ്രളയത്തിൽ തകർന്ന കേരളത്തെ വീണ്ടെടുക്കാൻ ഒരു മാസത്തെ ശമ്പളം സംഭാവന നൽകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ 30 ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തുകയായ 10,78752 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പ്രൊഫ.കെ.യു. അരുണൻ.എം.എൽ.എ ബാങ്ക് പ്രസിഡണ്ട് കെ.കെ.ദിവാകരൻ മാസ്റ്ററിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി.

അതോടൊപ്പം പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിനായി സഹകരണ വകുപ്പുമായി ചേർന്ന് ആവിഷ്ക്കരിച്ച “കെയർ കേരള” പദ്ധതിയിൽ രണ്ട് വീടുകൾ പുനർനിർമ്മിക്കുന്നതിനുളള ധനസഹായമായി 10 ലക്ഷം രൂപയും നൽകി. ചെക്കുകൾ എം.എൽ.എ മുകുന്ദപുരം താലൂക്ക് സഹകരണ അസി.റജിസ്ട്രാർ എം.സി.അജിത്തിന് കൈമാറി. ബാങ്ക് സെക്രട്ടറി ടി.ആർ.സുനിൽകുമാർ, വൈസ് പ്രസിഡണ്ട് ടി.ആർ.ഭരതൻ, സഹകരണ ഇൻസ്പെക്ടർമാരായ സജീവൻ, രാജി, ഭരണ സമിതി അംഗങ്ങൾ, ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top