വീണ്ടെടുപ്പിന്‍റെ അനുഭവസാക്ഷ്യമായി രണ്ടര പതിറ്റാണ്ടിനുശേഷം സഹൃദയവേദി ഒത്തുചേരൽ

പട്ടേപ്പാടം : രണ്ടര പതിറ്റാണ്ടിനുശേഷം പട്ടേപ്പാടത്തെ ബൗദ്ധിക ചർച്ചാവേദിയായ സഹൃദയവേദിയുടെ അംഗങ്ങൾ ശാലീന സുഭഗമായ നെല്ലിമരച്ചുവട്ടിൽ ഒത്തുകൂടിയപ്പോൾ അത് ഗൃഹാതുരത്ത്വത്തിന്റേയും ഓർമ്മ പുതുക്കലിന്റെയും വലിയൊരു വീണ്ടെടുപ്പായി മാറി. 1970 മുതൽ 90 വരെ എല്ലാ ആഴ്ചകളിലും മുടങ്ങാതെ നടന്നിരുന്ന സംവാദ സദസ്സായിരുന്നു താഷ്ക്കന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള സഹൃദയവേദി.

പഴയകാല പ്രവർത്തകരോടൊപ്പം വനിതകളുൾപ്പെടെയുള്ള പുതുതലമുറയും ആവേശത്തോടെ പങ്കെടുത്ത കൂടിച്ചേരലിൽ കെ.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മണ്മറഞ്ഞുപോയ അറുപതോളം മുൻകാല അംഗങ്ങൾക്ക് സ്മരാണാഞ്ജലി അർപ്പിച്ച് കെ.എസ്. മുജീബ് സംസാരിച്ചു. ഖാദർ പട്ടേപ്പാടം എഴുതിയ ‘നിലാവും നിഴലും’എന്ന കഥാസമാഹാരം ജയശ്രീ സുരേഷ് അവതരിപ്പിച്ചു.

എൻ പി രജനി, ആർ.കെ.ജയരാജ്, അനന്യ സുനീഷ്, മീര സുരേഷ്, പി.എസ്. ശങ്കരൻ, പി.വി മനോഹരൻ, ആശ്രിത സുന്ദരൻ, ധന്യ സന്തോഷ്, എം.എ.അൻവർ, ടി.എം. വഹാബ്, പി.യു. സിദ്ധീക്ക്, സി.എസ്. ദേവിപ്രിയ, രഞ്ജിത്ത് വാത്യാട്ട്, ടി.എസ്. അബ്ദുൽ ഖാദർ, കെ.കെ. സാബു, തയ്യിൽ ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. നിർമ്മല സുരേന്ദ്രൻ സ്വാഗതവും പി.എസ്.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a comment

  • 36
  •  
  •  
  •  
  •  
  •  
  •  
  •  
Top