ഹർത്താൽ ഇരിങ്ങാലക്കുടയിൽ പൂർണം : യു ഡി എഫ് പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ തിങ്കളാഴ്ച നടന്ന ഹർത്താൽ പൂർണം . ഹർത്താലിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ യു ഡി എഫ് പ്രകടനം നടത്തി.

ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡണ്ട് ടി.വി ചാർളി, നഗരസഭ ചെയർപേഴ്സൻ നിമ്മ്യ ഷിജു, ഘടകകക്ഷി നേതാക്കളായ കെ.എ റിയസുധീൻ (മുസ്‌ലിം ലീഗ്), പി.എ ആന്റണി (കേരള കോണ്ഗ്രസ്സ് ജേക്കബ്), പി മനോജ് (സി.എം.പി), മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, എൽ.ഡി ആന്റോ,വിനോദ് തറയിൽ, ബിബിൻ തുടിയത്ത്, സരസ്വതി ദിവാകരൻ, സത്യൻ തേനാഴികുളം, കുര്യൻ ജോസഫ്, എൻ.ജെ ജോയ്, സി.എം ബാബു, ഭരതൻ പി, കെ.എം ധർമ്മരാജൻ, രാജേഷ് ടി ആർ, ടി.ജി പ്രസന്നൻ, ബിജുലാസർ, ജസ്റ്റിൻ ജോണ്, കെ.ജെ ജയ്‌സൺ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top