പ്രളയത്തെതുടർന്ന് പഠനോപകരണങ്ങൾ നഷ്പ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

‘പ്രളയം മുടക്കിയ പഠനത്തെ തിരികെ പിടിക്കൻ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകും’ എന്ന ക്യാമ്പയിനിന്‍റെ ഭാഗമായി കാറളത്ത് എ ഐ വൈ എഫ് കാറളം പഞ്ചായത്ത് ശേഖരിച്ച പഠനോപകരണങ്ങൾ എ ഐ എസ് എഫ് കാറളം പഞ്ചായത്ത് കമ്മിറ്റിക്ക് മാറുന്നു

കാറളം : എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റി പ്രളയത്തെതുടർന്ന് പഠനോപകരണങ്ങൾ നഷ്പ്പെട്ട വിദ്യാർത്ഥികൾക്ക് സഹായമായി ശേഖരിച്ച പഠനോപകരണങ്ങൾ എ ഐ എസ് എഫ് കാറളം പഞ്ചായത്ത് കമ്മിറ്റിക്ക് കെെമാറി. എ ഐ എസ് എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ”പ്രളയം മുടക്കിയ പഠനത്തെ തിരികെ പിടിക്കൻ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകും” എന്ന ക്യാമ്പയിനിന്‍റെ ഭാഗമായാണിത്.

എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പ്രസൂൻ കെ എസിൽ നിന്ന് എ ഐ എസ് എഫ് പഞ്ചായത്ത് സെക്രട്ടറി വിഗ്നേഷ് പി വി ഏറ്റുവാങ്ങി. എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ശ്യാംകുമാർ പി എസ്, എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗം വിഷ്ണു സുഗതൻ,പഞ്ചായത്ത് സഹഭാരവാഹികൾ ശരത് ലാൽ, ഷാഹിൽ പി ആർ, അനീഷ്, അനീഷ് ശശീധരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top