ടി വി കൊച്ചുബാവ കഥാപുരസ്കാര സമർപ്പണം ശനിയാഴ്ച

ഇരിങ്ങാലക്കുട : ഈ വർഷത്തെ യുവകലാസാഹിതി – ടി വി കൊച്ചുബാവ കഥാപുരസ്കാരം നവംബർ 25 ശനിയാഴ്ച 3:30ന് ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വയലാർ അവാർഡ് ജേതാവ് ടി ഡി രാമകൃഷ്ണൻ എൻ രാജന് സമർപ്പിക്കും. ‘മൂന്ന് മുടിവെട്ടുകാർ’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തി പത്രവും കുട്ടി കൊടുങ്ങല്ലൂർ രൂപകൽപ്പന ചെയ്ത ഫലകവുമാണ് പുരസ്‌കാരം. അഡ്വ. രാജേഷ് തമ്പാൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പി മണി സ്വാഗതവും ഡോ. പി വി കൃഷ്ണൻ നായർ ഉദ്ഘാടനം നിർവഹിക്കും. പി ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ഇ എം സതീശൻ അനുസ്മരണ പ്രഭാക്ഷണം നടത്തും.

Leave a comment

Top