റോട്ടറി സെൻട്രൽ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ സൗജന്യ ജനറൽ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബും, മെട്രോഹെൽത്ത് കെയറും സംയുക്തമായി മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സൗജന്യ ജനറൽ മെഡിക്കൽ ക്യാമ്പ് നടത്തി. സൗജന്യമായി മരുന്ന്‌ വിതരണം ചെയ്യുകയും, ലാബ് സർവ്വീസ് നടത്തുകയും ചെയ്തു. ഹോളി ക്രോസ്സ് ചർച്ച് റക്റ്ററും വികാരിയുമായ ഫാ. ജോസ് അരീക്കാട്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു. റോട്ടറി സെൻട്രൽ ക്ലബ് പ്രസിഡന്റ് ടി എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ഈ സാഹചര്യത്തിൽ ജനറൽ മെഡിക്കൽ ക്യാമ്പിന് ഏറെ പ്രാധാന്യമുണ്ടെന്നും നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണരീതി കാരണം ഒട്ടേറെ അസുഖങ്ങൾക്ക് പലരും അടിമകളാണെന്നും പ്രസിഡണ്ട് പറഞ്ഞു.

ഇരിങ്ങാലക്കുട ഐ എം എ പ്രസിഡണ്ട് ഹരീന്ദ്രനാഥ് മെഡിക്കൽ ക്യാമ്പിനെക്കുറിച്ച് വിവരണം നൽകി. റോട്ടറി അസിസ്റ്റന്‍റ് ഗവർണർ മേജർ ജനറൽ വിവേകാനന്ദൻ, ജി ജി ആർ എ ഡി ഫ്രാൻസിസ്, ടി പി സെബാസ്റ്റ്യൻ, പി ടി ജോർജ്ജ്, ഹോളി ക്രോസ്സ് ചർച്ച് കൂട്ടായ്മ പ്രസിഡണ്ട് സൈമൺ ചാക്കോര്യ, ഡോക്ടർമാരായ ഉഷാകുമാരി, രാമസ്വാമി, നാരായണൻക്കുട്ടി, ജയപ്രകാശ്, ഹേമന്ത് എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top