ഠാണാവിൽ ഗതാഗതകുരുക്ക് രൂക്ഷം : ട്രാഫിക്ക് സിഗ്നൽ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം


ഇരിങ്ങാലക്കുട : ഠാണാവിൽ വാഹന തിരക്ക് ഗണ്യമായി വർധിച്ചതിനാൽ ഗതാഗത കുരുക്ക് സ്ഥിരസംഭവമായി മാറുന്നു. ട്രാഫിക്ക് ഐലന്‍റിന് സമീപം വാഹനങ്ങൾ ക്ഷമയില്ലാതെ തള്ളിക്കേറുന്നതുമൂലമാണ് ഇവിടെ കുരുക്കുകൾ രൂപപ്പെടുന്നത്. ഇത് നിയന്ത്രിക്കാൻ ഒരു പോലീസുകാരന് മാത്രം സാധ്യമല്ലാതെ വരുന്നു. ബസ്റ്റാന്റ് ഠാണാ റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് തൃശൂർ, കൊടുങ്ങല്ലൂർ റോഡുകളിലും ഗതാഗത തിരക്ക് മൂലം വാഹങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെടുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന ട്രാഫിക്ക് സിഗ്നൽ പുനഃസ്ഥാപിച്ചാൽ ഗതാഗത കുരുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ ആവുമെന്ന് ഇപ്പോൾ പല സംഘടനകളും ആവശ്യപെടുന്നുണ്ട്

കെ പി സി സി ന്യുനപക്ഷവകുപ്പ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി ഠാണാവിൽ ഗതാഗത കുരുക്ക് ഒഴിവാക്കൻ ട്രാഫിക്ക് സിഗ്നൽ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.ചെയർമാൻ നാഫിക്ക് കളക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഠാണാവിൽ സീബ്രാ ലൈൻ ഇല്ലാത്തതും കാൽനടക്കാർക്ക് റോഡ് സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം വിലയിരുത്തി.

Leave a comment

  • 33
  •  
  •  
  •  
  •  
  •  
  •  
  •  
Top