പ്രളയം കവർന്നെടുത്ത പഠനോപകാരണങ്ങൾ തിരിച്ചു നൽകുന്ന പദ്ധതിയിലേക്ക് ഡി വൈ എഫ് ഐയും


ഇരിങ്ങാലക്കുട :
ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രളയം കവർന്നെടുത്ത പഠനോപകാരണങ്ങൾ തിരിച്ചു നൽകുന്ന പദ്ധതിയിലേക്ക് പഠനോപകരണങ്ങൾ ശേഖരിച്ചു നൽകി. രണ്ടായിരത്തോളം നോട്ട് പുസ്തകങ്ങൾ, പേന, റൂൾ പെൻസിലുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്‌, ബാഗ് തുടങ്ങി ഒട്ടേറെ പഠനോപകാരണങ്ങളാണ് ഡി.വൈ.എഫ്.ഐ യൂണിറ്റുകളുടെ നേതൃത്വത്തിൽ ശേഖരിച്ചത്.

മേഖലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ യൂണിറ്റുകളിൽ നിന്നും ബ്ലോക്ക്‌ സെക്രട്ടേറിയറ്റ് അംഗങ്ങൾ മേഖലാ കമ്മിറ്റികളിൽ നിന്നും പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക്‌ സെക്രട്ടറി ആർ.എൽ. ശ്രീലാൽ, ജില്ലാ കമ്മിറ്റി അംഗം സി. ഡി. സിജിത്ത്, ബ്ലോക്ക്‌ സെക്രെട്ടറിയേറ്റ് അംഗങ്ങളായ ഐ. വി. സജിത്ത്, വി. എച്ച്. വിജീഷ്, ടി.വി. വിജീഷ്, അതീഷ് ഗോകുൽ എന്നിവർ സംസാരിച്ചു.

Leave a comment

  • 20
  •  
  •  
  •  
  •  
  •  
  •  
  •  
Top