പരസ്യമായി പുകവലിച്ചത്തിന് നൂറോളം പേർക്കെതിരെ കോട്പ പ്രകാരം എക്സൈസ് കേസ്സെടുത്തു

ഇരിങ്ങാലക്കുട : പരസ്യമായി പുകവലിച്ചത്തിന് ഇരിങ്ങാലക്കുട എക്സൈസ് സർക്കിളിന് കിഴിൽ വരുന്ന ഇരിങ്ങാലക്കുട, മാള, ചാലക്കുടി റെയ്ഞ്ച് ഓഫീസ് എന്നിവടങ്ങളിലായി മൊത്തം 100 പേർക്കെതിരേ ‘കോട്പ’ നിയമം പ്രകാരം കഴിഞ്ഞ മാസം കേസ്സെടുത്തു 20000 രൂപ ഫൈൻ ചുമത്തിയിട്ടുണ്ടെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാനവാസ് അറിയിച്ചു. പുകയില നിയന്ത്രണ നിയമം അനുസരിച്ചുള്ള നടപടികൾ ശക്‌തമാക്കുന്നതിന്റെ ഭാഗമാണിത്. സിഗരറ്റിന്റെയും പുകയില ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ നിരോധിക്കുന്നതിനും ഉത്പാദനവും വിപണനവും നിയന്ത്രിക്കുന്നതിനുമായി 2003-ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് കോട്പ.

ഈ നിയമത്തിലെ 5-ാം വകുപ്പ് പുകയില ഉത്പന്നങ്ങളുടെ നേരിട്ടും അല്ലാതെയുമുള്ള പരസ്യം, വിപണന പ്രോത്സാഹനം എന്നിവ തടയുന്നതിനുള്ളതാണ്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് തടയുന്നതാണ്. ഈ നിയമത്തിലെ സെക്ഷന്‍ 6(എ) വകുപ്പ്, സെക്ഷന്‍ 6(ബി) വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 300 അടി ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്പന തടയുന്നതിനുള്ളതാണ്. ഈ നിയമത്തിലെ 7-ാം വകുപ്പ് പുകയില ഉത്പന്ന പായ്ക്കറ്റുകളില്‍ നിയമപ്രകാരമുള്ള ആരോഗ്യ മുന്നറിയിപ്പ് നല്‍കാത്തതിനുള്ളതാണ്.

Leave a comment

556total visits,1visits today

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top