ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ആഗസ്റ്റ് 15 മുതൽ 24 മണിക്കൂറും അവധിയില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുകുന്ദപുരം താലൂക്ക് ഓഫീസ്

ഇരിങ്ങാലക്കുട : മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം താലൂക്ക് ഓഫീസിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനായി ആഗസ്റ്റ് 15 മുതൽ അവധി പോലുമില്ലാതെ 24 മണിക്കൂറും ഇന്നേ ദിവസം വരെ പ്രവർത്തിച്ചു വരികയാണ്. തഹസിൽദാർ ഐ ജെ മധുസൂധനന്‍റെ നേതൃത്വത്തിൽ രാത്രികാലങ്ങളിലും ഇവിടെ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ള മേൽനോട്ടവും മറ്റു പ്രവർത്തനങ്ങളും ഇവിടെ നിന്നുള്ള നിർദേശപ്രകാരമായിരുന്നു. മുകുന്ദപുരം താലൂക്കിൽ 31-ാം തിയ്യതിയും 12 ദുരിതാശ്വാസ ക്യാമ്പുകളിൽ 171 കുടുംബങ്ങളിൽ നിന്നായി 517 പേരാണ് ഇപ്പോഴുള്ളത്. ആനന്ദപുരം, ഇരിങ്ങാലക്കുട ,മാടായിക്കോണം, പൊറത്തിശ്ശേരി, പടിയൂർ, എടതിരിഞ്ഞി, കാറളം, കാട്ടൂർ, നെല്ലായി പറപ്പൂക്കര, തൊട്ടിപ്പാൾ, പൂമംഗലം ,പുല്ലൂർ എന്നി വില്ലേജുകളിലാണ് ഇപ്പോഴും ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

ഈ 171 വീടുകളിൽ ഭൂരിപക്ഷവും വാസയോഗ്യമല്ലാത്തതും തകർന്നതുമാണ്. വീടിനുള്ളിൽ വെള്ളം കേറി വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നശിച്ച 508 പേർക്ക് വെള്ളിയാഴ്ച്ച വരെ 10000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തീട്ടുണ്ടെന്നു തഹസിൽദാർ ഐ ജെ മധുസൂദനൻ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ച എല്ലാവർക്കും പതിനായിരം രൂപയുടെ ധനസഹായം ഇപ്പോൾ കൊടുക്കുന്നില്ലെന്നും വെള്ളം കേറിയ വീടുകൾ വി എൽ ഓ മുഖേനെ കണെക്കെടുത്ത് വില്ലേജ് ഓഫീസർ പരിശോധിച്ച്‌ താലൂക്കിലേക്ക് അയക്കുന്ന ലിസ്റ്റിൽ ഉള്ളവരുടെ അക്കൗണ്ടിലേക്കാണ് പൈസ നിക്ഷേപിച്ചത്. അടുത്ത രണ്ട് ദിവസം ആയിരം പേരുടെ കൂടെ ആക്കൗണ്ടിലേക്കും പൈസ അയക്കും.


ഇതിനായി 12 കമ്പ്യൂട്ടറുകൾ താലൂക് ഓഫീസിൽ ഡാറ്റ എൻട്രിക്കായി മുഴുവൻ സമയവും ഇപ്പോൾ പ്രവർത്തിച്ചു വരുന്നുണ്ട്. ബ്ലോക്ക് ഓഫീസിൽ നിന്ന് ഡി ടി പി ക്കായി ജീവനക്കാരെ ഈ പ്രവർത്തി വേഗത്തിലാക്കൻ വിട്ടു തന്നീട്ടുണ്ട്. മുകുന്ദപുരം താലൂക്കിൽ 12000 പേരുടെ വീടിലെങ്കിലും വെള്ളം കേറിയിട്ടുണ്ടാകുമെന്നാണ് ഏകദേശം കണക്ക്. ഇപ്പോൾ വീടിനുള്ളിൽ വെള്ളം കേറിയവർക്കാണ് ധനസഹായം നൽകിവരുന്നത്. വീടിനു പുറത്ത് വെള്ളമെത്തിയവരുടെ ലിസ്റ്റും കൈയിലുള്ളതിനാൽ സർക്കാർ അവർക്കും ധനസഹായം പ്രഖ്യാപിക്കുമ്പോൾ അതും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a comment
  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top