പ്രളയദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്

ഇരിങ്ങാലക്കുട :  ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട മാടായിക്കോണം സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തിൽ ശുദ്ധീകരണം നടത്തി. മഹാപ്രളയത്തിൽ മലിനമാക്കപ്പെട്ട ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട നിരവധി വീടുകളും, സർക്കാർ സ്ഥാപനങ്ങളും ഇരിങ്ങാലക്കുട പോലീസും , ജനമൈത്രി അംഗങ്ങളും , യുവജനങ്ങളും, പൊതു പ്രവർത്തകരും ചേർന്ന് വൃത്തിയാക്കി. ഇരിങ്ങാലക്കുട എം എൽ എ കെ യു അരുണൻ മാസ്റ്റർ , കൗൺസിലർ അംബിക , ഇരിങ്ങാലക്കട സർക്കിൾ ഇൻസ്പെക്ടർ എം കെ സുരേഷ് കമാർ , എസ് ഐ കെ എസ് സുശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തിയത്.പ്രളയത്തിൽ ഉൾപ്പെട്ട നിരവധി ആളുകളെ ഇരിങ്ങാലക്കുട പോലീസ് രക്ഷപ്പെടുത്തിയിരുന്നു. പ്രളയത്തിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ ഇനിയും സഹായിക്കാൻ ഇരിങ്ങാലക്കുട പോലീസ് മുഴുവൻ സമയത്തും സജ്ജമാണെന്നും, ഏതു സമയത്തും സമീപിക്കാമെന്നും പോലീസ് പറഞ്ഞു.

Leave a comment

  • 15
  •  
  •  
  •  
  •  
  •  
  •  
Top