പ്രളയം മൂലം ഉണ്ടായ ഈ-വേസ്റ്റ് പുറമെ തള്ളാതെ തത്കാലം വീടുകളിൽ തന്നെ സൂക്ഷിക്കാൻ നിർദേശം


ഇരിങ്ങാലക്കുട : പ്രളയം മൂലം വീടുകളിലും സ്ഥാപനങ്ങളിലും നശിച്ചുപോയ ഇലട്രോണിക്ക് ഉപകരണങ്ങൾ മൂലമുള്ള പഴകിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഈ-വേസ്റ്റ് പുറമെ തള്ളാതെ തത്കാലം വീടുകളിൽ തന്നെ സൂക്ഷിക്കാൻ നിർദേശം.  ഇവ പിന്നീട് ക്ലീൻ കേരള മിഷനുമായി സഹകരിച്ചു മാറ്റും . അത് വരെ ഇവ കത്തിക്കുകയോ മറ്റിടങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്യരുത്.

ഈ-വേസ്റ്റ് പുറമെ ഉപേക്ഷിക്കുമ്പോൾ അവ മണ്ണിൽ കിടന്നു വെയിലും മഴയും ഏറ്റ് അതിൽ നിന്നും പുറത്തുവരുന്ന വെളുത്തീയം, കാരീയം, രസം,കാഡ്‌മിയം തുടങ്ങിയ വിഷപദാർതഥങ്ങൾ മേൽമണ്ണിനെ വിഷലിപ്തമാക്കും. ഒരു ടെലിവിഷനിൽ നിന്നും മണ്ണിൽ എത്തുന്നത് രണ്ട്‌ കിലോഗ്രാം കാരീയം എന്ന അപകടകരമായ വിഷപദാർഥമാണ് . ടെലിവിഷന്‌ പത്ത് വർഷവും കമ്പ്യൂട്ടറിന്‌ ആറ് വർഷവും മാത്രമാണ് ശരാശരി ആയുസ്സ് എന്നത് ഇ-മാലിന്യത്തിന്റെ അളവ് കൂടാൻ കാരണമായിട്ടുണ്ട്. ഇവ കൂട്ടിയിട്ട് കത്തിക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്ന പുക സാധാരണ മാലിന്യപുകയുടെ ആറുമടങ്ങ് അപകടകരമാണ്‌.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top